LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്പ്രിങ്ക്ളര്‍ മറുപടി പറയാതെ മുഖ്യമന്തി

തിരുവനനതപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കോവിഡ് -19 മായി ബന്ധപ്പെട്ട സംസ്ഥാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അപ് ലോഡ് ചെയ്യാന്‍ കമ്പനിക്കു നല്‍കിയ കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത് ഇന്നത്തെ പ്രധാന വാര്‍ത്തയായിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞു മാറിയത്.

സംഭവത്തിനു പിന്നില്‍ ഒളിച്ചുകളിയുണ്ടെന്നും മുഖ്യമന്ത്രി എന്തോ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  രണ്ടാംവട്ടവും മാധ്യമപ്രവര്‍ത്തകരെക്കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദ്യങ്ങള്‍  ഉന്നയിച്ചത്. എന്നാല്‍ അതിന് ഐ ടി ഉദ്യോഗസ്ഥര്‍ മറുപടി പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

Contact the author

Web Desk