LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

ഡൽഹി:  ജനപ്രിയ വീഡിയോ പ്ലേയറും സ്ട്രീമിംഗ് മീഡിയാ സെർവറുമായ വി എൽ സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടുമാസം മുൻപുതന്നെ വി എൽ സി മീഡിയാ പ്ലേയർ നിരോധിച്ചിട്ടുണ്ട് എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത് ഇപ്പോഴാണ്. അതേസമയം, ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരോ വി എൽ സി കമ്പനിയോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. 

ചൈനയുടെ പിന്തുണയുളള ഹാക്കിംഗ് ഗ്രൂപ്പായ 'സിക്കാഡ' സൈബർ ആക്രമണങ്ങൾക്ക് വി എൽ സി മീഡിയാ പ്ലേയർ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമേർപ്പെടുത്തിയതെന്നാണ് വിവരം. കംപ്യൂട്ടറുകളിലുളള വി എൽ സി പ്ലേയറുപയോഗിച്ച് വൈറസ് കടത്തിവിട്ടാണ് സിക്കാഡ സൈബർ ആക്രമണം നടത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതുതായി വി എൽ സി മീഡിയാ പ്ലേയർ ഡൗൺലോഡ് ചെയ്ത പലരും ഇത് കമ്പ്യൂട്ടറിലോ മൊബൈലിലോ ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോലാനിന്റെ വെബ്‌സൈറ്റും വി എൽ സി മീഡിയാ പ്ലേയറുമാണ് ബ്ലോക്കായിരിക്കുന്നത്. കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും വീഡിയോലാൻ വെബ്‌സൈറ്റ് ഓപ്പണാവുന്നില്ല. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജിയുടെ ഉത്തരവ് പ്രകാരം സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോൾ കാണുന്നത്. നേരത്തെ, ടിക് ടോകും ഉൾപ്പെടെ നൂറുകണക്കിന് ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. പൗരന്മാരുടെ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തിനൽകുന്നു എന്നാരോപിച്ചായിരുന്നു നിരോധനം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More