LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണന്‍ ഗോപിനാഥിനെതിരെ എഫ് ഐ ആര്‍

ഡല്‍ഹി: സര്‍വീസില്‍ നിന്ന് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെതിരെ ഗുജറാത്ത് പൊലിസ് കേസെടുത്തു. വീണ്ടും ജോലിയില്‍ പ്രവേശിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന കുറ്റമാരോപിച്ചാണ് കേസ്. 

ഈ സര്‍ക്കാരിനു കീഴില്‍ തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ല എന്ന നിലപാടെടുത്താണ് 2012 ബാച്ച്  ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തിരികെ സര്‍വീസില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചത്. രാജി സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് തനിക്കെതിരെ പ്രതികാര നടപടിക്കുള്ള ശ്രമമാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള കണ്ണന്‍ ഗോപിനാഥിന്‍റെ പ്രതികരണം.  ഇതിനെതിരെയാണ് ഗുജറാത്തിലെ രാജ്കോട്ട് പൊലിസ് കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തിരിക്കുന്നത്.

Contact the author

Web Desk