LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

ഡല്‍ഹി: 'ആസാദ് കാശ്മീര്‍' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി. അഭിഭാഷകന്‍ ജി എസ് മണിയാണ് തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കെ ടി ജലീലിനെതിരെ പരാതി നല്‍കിയത്. കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. പാക് അധീന കാശ്മീര്‍ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശത്തെ ആസാദ് കാശ്മീര്‍ എന്നാണ് കെ ടി ജലീല്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നൊരു പ്രയോഗവും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിട്ടുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണ് ഈ പരാമര്‍ശം.

'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കാശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെട്ടു. ജമ്മുവും കാശ്മീര്‍ താഴ് വരയും ലഡാക്കുമുള്‍പ്പെട്ട ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന കാശ്മീരായി. ചിരിക്കാന്‍ മറന്ന ജനതയായി കാശ്മീര്‍ മാറി. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍മുതല്‍ക്കേ ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നു. രാജ്യവിഭജന കാലത്ത് കാശ്മീര്‍ രണ്ടായി പകുത്തു. ഇരുകശ്മീരുകള്‍ക്കും ബ്രിട്ടീഷ് സ്വയം നിര്‍ണയാവകാശം കൊടുത്തു. ഷേഖ് അബ്ദുളളയും പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതിനുളള സമ്മാനമായി അദ്ദേഹം അവര്‍ക്ക് പ്രത്യേക പദവി നല്‍കി. അത് അവരുടെ സമ്മതമില്ലാതെ ദൂരെക്കളഞ്ഞതില്‍ അവര്‍ ദുഖിതരാണ്'-തുടങ്ങിയ കാര്യങ്ങളാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍, ജലീലിന്റെ പരാമര്‍ശം ഇന്ത്യയുടെ  ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുളള കാശ്മീരിനെ പാക് അധീന കാശ്മീര്‍ എന്നാണ് ഇന്ത്യ വിളിക്കുന്നത്. പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാണെന്ന് ഇന്ത്യ ലോകവേദിയിലടക്കം ഉന്നയിക്കുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ അംഗീകരിക്കാത്തതും അതുകൊണ്ടാണ്. ഈ ഘട്ടത്തിലാണ് ആസാദ് കാശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നുമുളള കെ ടി ജലീലിന്റെ പരാമര്‍ശം വിവാദമായത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More