LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ണാടകയ്ക്ക് നെഹ്‌റുവും ടിപ്പുവുമൊന്നും സ്വാതന്ത്ര്യസമര സേനാനികളല്ലേ? - മുഹമ്മദ് സുബൈര്‍

ബംഗളുരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ പോസ്റ്ററിനെതിരെ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ടിപ്പു സുല്‍ത്താനുമൊന്നും കര്‍ണാടകയ്ക്ക് സ്വാതന്ത്ര്യസമര സേനാനികളല്ലേ എന്നാണ് മുഹമ്മദ് സുബൈര്‍ ചോദിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെക്കുറിച്ച് പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ നെഹ്‌റുവും ടിപ്പു സുല്‍ത്താനുമുള്‍പ്പെടെയുളള നേതാക്കളുടെ ചിത്രങ്ങളില്ലായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

'എന്തുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കിയത് ? ടിപ്പു സുല്‍ത്താന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്. ചരിത്രം തിരുത്തുകയാണോ?'-എന്നാണ് മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തത്. കര്‍ണാടക സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. കര്‍ണാടകയിലെ ചില മാധ്യമങ്ങളില്‍വന്ന പരസ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക സര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നല്‍കിയ പത്രപരസ്യത്തിലാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. കര്‍ണാടകയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് ടിപ്പുവിനെയും ഒഴിവാക്കി. കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്റെ ഈ അല്‍പ്പത്തരത്തെ നെഹ്‌റു അതിജീവിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചത്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, ബാല ഗംഗാധര തിലകന്‍, ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് തുടങ്ങി വി ഡി സവര്‍ക്കറുടെ ചിത്രം വരെ കര്‍ണാടക സര്‍ക്കാരിന്റെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയിരിക്കുന്നത്.

Contact the author

National Desk