കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ യുഎഇ എല്ലാത്തരം വിസകളുടെയും കാലവധി അടുത്ത വർഷം അവസാനംവരെ നീട്ടി. സന്ദര്‍ശക വിസ, എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വിസകളുടെ കാലാവധിയാണ് നീട്ടിയത്.
എമിറേറ്റ്സിന് പുറത്തുമുള്ള എല്ലാ താമസ വിസക്കാർക്കും വിസ നീട്ടിയതിന്റെ ആനൂകൂല്യം ലഭിക്കും. ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് യു.എ.ഇ.യുടെ പുതിയ തീരുമാനം.