കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യസൗഖ്യം നേര്‍ന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തനിക്കേറെ ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കോടിയേരി ബാലകൃഷ്ണനെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഹൃദയംകൊണ്ട് സംസാരിക്കുകയും മനുഷ്യപ്പറ്റോടെ ഇടപെടുകയും ചെയ്യുന്ന അടിമുടി ജനകീയനായ നേതാവാന് കോടിയേരി. സഖാവിനെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കണ്ടപ്പോൾ സങ്കടം തോന്നി. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് കൂടുതൽ ശക്തിയോടെ പൊതു രംഗത്ത് പ്രവർത്തിക്കുവാൻ സഖാവിന് സാധിക്കട്ടെ. പ്രാർത്ഥനകൾ ഒപ്പമുണ്ടാകും എന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തെ ക്ഷീണിതനായി കണ്ടത്. ഇതിന് പിന്നാലെ കോടിയേരിയെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ കഴിഞ്ഞ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഈ വാര്‍ത്താസമ്മേളനം അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും സിപിഎമ്മിൻ്റെ മറ്റു സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയും ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഈ വീഡിയോയ്ക്കു താഴെയാണ് കോടിയേരിയെ ചിലര്‍ വ്യക്തിപരമായി ആക്രമിച്ചത്. പടക്കം പൊട്ടി വികൃതമായ സംരക്ഷകൻ, വയ്യാതായാൽ മൂലയ്ക്കിരിക്കണം, ചെയ്ത പാപങ്ങളുടെ ഫലം അനുഭവിച്ചിട്ടെ പോകുകയുള്ളൂ, കോലം കണ്ടിട്ട് അടുത്ത വാര്‍ത്താ സമ്മേളനം നടത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, അമേരിക്കയിലെക്ക് ഒന്നുകൂടി പോയിട്ട് വരാന്‍ സമയമായി തുടങ്ങിയ നിരവധി കമന്‍റുകളാണ് കോടിയേരിക്കെതിരെ ഒരുവിഭാഗം ആളുകള്‍ നടത്തിയത്.