LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് - മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകന്‍റെ മരണവുമായി ബന്ധപ്പെട്ട് യു ഡി എഫ് അനുകൂല പ്രൊഫൈലുകളില്‍ നിന്നുയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടാണ് യു ഡി എഫ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഷാജഹാന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പ്രസ്താവന പുറത്തിറക്കിയിരുന്നു. സിപിഐ എം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ  ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്, ഇത്തരം സംഭവങ്ങൾക്കെതിര  ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം.

സിപിഐ എം പ്രവർത്തകർ പ്രകോപനത്തിൽപ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. സഖാവ് ഷാജഹാന്റെ കൊലപാതകത്തിന് എതിരെ ബഹുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ കൊലപ്പെടുത്തിയത് ആരാണെന്ന് വ്യക്തമാക്കാതെ പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനക്കെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ എട്ട് പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് നടത്താനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഒരു സംഘം ആളുകള്‍ ഷാജഹാനെ വെട്ടികൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു. മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സി പി എം ഹർത്താലാണ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More