LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; വിവാദ പരാമര്‍ശവുമായി കോടതി

കോഴിക്കോട്: പീഡനക്കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപിപ്പിക്കുന്നതായിരുന്നെന്ന് കോടതി. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ പീഡന പരാതിയില്‍ പ്രതിക്ക് ജാമ്യം നല്‍കിയുളള ഉത്തരവിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റേതാണ് വിധി. 

'ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍നിന്ന് ഇരയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എഴുപത്തിനാല് വയസ് പ്രായമുളള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം, വിവാദ കോടതി വിധിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവില്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിവിക്കിനെതിരെ ആദ്യം പരാതി നല്‍കിയ സ്ത്രീയും പ്രൊസിക്ക്യൂഷനും വിധിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും. കഴിഞ്ഞയാഴ്ച്ചയാണ് ലൈംഗികാതിക്രമ പരാതിയില്‍ സിവിക് ചന്ദ്രന് കോടതി ജാമ്യമനുവദിച്ചത്. ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിയാണ് പരാതി നല്‍കിയത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി നന്തി കടപ്പുറത്ത് നടന്ന കവിതാ ക്യാംപിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. അധ്യാപികയും എഴുത്തുകാരിയുമായ സ്ത്രീയാണ് നേരത്തെ സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയത്. ആ കേസിലും ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More