LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഫ്രീ സെക്‌സിന് വഴിവെയ്ക്കും- പി എം എ സലാം

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് എം കെ മുനീര്‍ എംഎല്‍എയ്ക്കുപിന്നാലെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ മുതിര്‍ന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താനുളള തീരുമാനം അപകടകരമാണെന്നും വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പി എം എ സലാം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തെ മുസ്ലീം ലീഗ് ധാര്‍മ്മികമായാണ് കാണുന്നതെന്നും ലിംഗ സമത്വം നടപ്പിലാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്നും സലാം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടമാണ്. ലിംഗസമത്വത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാര്‍മ്മികമായാണ്. അത് നടപ്പിലാക്കുന്നത് കുട്ടികളുടെ ശ്രദ്ധ തിരിക്കും. ജപ്പാന്‍ ഇതിന് ഉദാഹരണമാണ്. ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ അവിടെ ജനസംഖ്യ കുറഞ്ഞു'- എന്നാണ് പി എം എ സലാം പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലിംഗസമത്വം നടപ്പിലാക്കിയാല്‍ സ്‌കൂളുകളില്‍ ലൈംഗിക അതിക്രമം വര്‍ധിക്കുമെന്നായിരുന്നു എം കെ മുനീര്‍ എംഎല്‍എ ഇന്നലെ പറഞ്ഞത്. 'ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആണുങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനാണ്? മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റെന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ല'-എന്നായിരുന്നു എം കെ മുനീറിന്റെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More