കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ന്ന സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂര്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവർക്കെതിരെ ഐ.പി.സി 427,153 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കേസില്‍ അറസ്റ്റിലായ നാല് പേരെയും ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് വിവരം. പൊലീസ് അറസ്റ്റ് ചെയ്ത കെ എ മുജീബ് കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് എസ് എഫ് ഐക്കാരാണെന്നും എന്നാല്‍ ചുമരിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ ഇവര്‍ക്ക് പങ്കില്ലെന്നും എസ് പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു. അതേസമയം, കേസ് അന്വേഷണത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം പൊലീസ് പരിഗണിച്ചില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി കേസില്‍ കൂടുക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരടക്കം 29പേരെ ജൂൺ 26 നാണ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിനാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികള്‍ക്ക് ജാമ്യം നൽകിയത്.