LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കം അമിതാധികാര പ്രമത്തത - വി ടി ബല്‍റാം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഫര്‍സീന്‍ മജീദിന്‍ ക്രിമിനലല്ല, കനല്‍ വഴിയിലൂടെ നടന്ന കര്‍മ്മ ശുദ്ധിയുള്ള പൊതുപ്രവര്‍ത്തകനാണെന്ന് വി ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ടി ബല്‍റാമിന്‍റെ പ്രതികരണം. 'ക്രിമിനലല്ല, കനൽ വഴിയിലൂടെ നടന്ന കർമ്മശുദ്ധിയുള്ള പൊതുപ്രവർത്തകനാണ്. പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഫർസീൻ മജീദ് ഒറ്റയ്ക്കാവില്ല. ഫർസീനെതിരെ 'കാപ്പ' ചുമത്താനും നാടുകടത്താനുമുള്ള നീക്കം കേരള പോലീസിന്റെ അമിതാധികാര പ്രമത്തതയാണ്. ഇത് രാജാവിന്‍റെ നേരിട്ടുള്ള പകപോക്കലാണോ അതോ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാനുള്ള വിദൂഷകരുടെ അസംബന്ധ നാടകമാണോ എന്നാണ് കേരളത്തിനറിയണ'മെന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ 'കാപ്പ' ചുമത്തി നാടു കടത്തണമെന്നാണ് പൊലീസ് നിര്‍ദ്ദേശം. കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫർസീൻ കണ്ണൂരിൽ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ പരാമർശം ഉണ്ട്. അതേസമയം, ഫർസീൻ മജീദ് ചെറിയ ക്രിമിനലാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസാണെന്നും ക്രിമിനലുകളെ മഹത്വവൽകരിക്കരുതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More