LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയത്തിലേക്കിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താന്‍ തയാറാണെന്നും കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാവേണ്ടതുണ്ടെന്നും മുംതാസ് പട്ടേല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് തിരക്കില്ലെന്ന് പറഞ്ഞ മുംതാസ് താന്‍ നിലവില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കി. 

'പൊതുജനങ്ങള്‍ക്കൊപ്പം അവര്‍ക്കായി പ്രവര്‍ത്തിക്കാനുളള ഒരു വേദിയാണ് രാഷ്ട്രീയം. അതിന് ശരിയായ സമയവും സ്ഥലവും നോക്കി കാത്തിരിക്കുകയാണ് ഞാന്‍. ജനങ്ങള്‍ അവരെ പ്രതിനിധീകരിക്കാന്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ ഒരിക്കലും അത് വേണ്ടെന്നുവയ്ക്കില്ല. തീര്‍ച്ചയായും അത് അത്ര എളുപ്പമുളള കാര്യമല്ല. സമയമെടുക്കും. പക്ഷേ എനിക്ക് ധൃതിയില്ല. അച്ഛന്‍ ആരംഭിച്ച ചില നല്ല കാര്യങ്ങള്‍ പിന്തുടരാനാണ് എന്റെ ആഗ്രഹം. ബറൂച്ചിലുളള  ജനങ്ങള്‍ക്ക് എന്റെ കുടുംബത്തിനുമേല്‍ വലിയ പ്രതീക്ഷയാണുളളത്'-മുംതാസ് പട്ടേല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനും ഗുജറാത്തില്‍നിന്നുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേല്‍ രണ്ടുവര്‍ഷം മുന്‍പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുപിന്നില്‍ നരേന്ദ്രമോദിയാണെന്ന് തുറന്നു പറഞ്ഞ നേതാവ് കൂടിയാണ് അദ്ദേഹം.

സോണിയാ ഗാന്ധിയുടെ പ്രേരണ മൂലം അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയാണ് നരേന്ദ്രമോദിക്കെതിരെ ആരോപണം നടത്തിയതെന്ന് ഗുജറാത്ത് പൊലീസ് അടുത്തിടെ ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ പിതാവ് ജീവിച്ചിരുന്നപ്പോള്‍ ഇല്ലാത്ത ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം ഉന്നയിക്കുന്നത് സോണിയാ ഗാന്ധിയെ ലക്ഷ്യമിട്ടാണെന്നാണ് മുംതാസ് പട്ടേലിന്റെ പ്രതികരണം.

Contact the author

National Desk