LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുത്തു; മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എം കെ മുനീര്‍

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എം കെ മുനീര്‍. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത കൊടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത്. മാതൃഭൂമി, മീഡിയാ വണ്‍, ന്യൂസ് 18 എന്നീ ചാനലുകള്‍ക്കാണ് മുനീര്‍ നോട്ടീസയച്ചത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് നോട്ടീസയച്ചത്.

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനാണ് എന്നായിരുന്നു എം കെ മുനീറിന്റെ ചോദ്യം. 'ഹോമോ സെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകളുണ്ട്? എന്തിനാണ് പോക്‌സോ കേസുകള്‍ എടുക്കുന്നത്? ഒരു പുരുഷന്‍ മറ്റൊരു പുരുഷനുമായോ ആണ്‍കുട്ടിയുമായോ ബന്ധപ്പെടുമ്പോള്‍ കേസെടുക്കേണ്ട കാര്യമില്ലല്ലോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ലേ. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോള്‍ അതിനെ ദുരുപയോഗം ചെയ്യുന്ന ആളുകളുണ്ടാവും എന്നോര്‍ക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്കുമേല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക'-എന്നാണ് എംകെ മുനീര്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം നിലപാടുകള്‍ പറയുന്നതുകൊണ്ട് തന്നെ ഇസ്ലാമിസ്റ്റെന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ലെന്നും മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു. 'എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ടാല്‍ ലിംഗ സമത്വമാകുമോ? വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടില്ല എന്ന് ഉറപ്പുപറയാന്‍ സാധിക്കുമോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല, ലിംഗനീതിയാണ് ആവശ്യം'-എന്നും മുനീര്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More