LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം- ടി സിദ്ദിഖ്

വയനാട്: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം എല്‍ എയുമായ ടി സിദ്ദിഖ്. നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അക്രമം നടത്തിയ എസ് എഫ് ഐക്കാരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും എല്ലാം മുന്‍കൂട്ടി തീരുമാനിച്ച് നടപ്പിലാക്കിയതാണെന്നും ടി സിദ്ദിഖ് ആരോപിച്ചു. 

'നിരപരാധികളായ, എസ് എഫ് ഐക്കാരുടെ അക്രമം കണ്ട് ഭയപ്പെട്ട് നിന്ന രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് അംഗങ്ങളെക്കൂടി പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അത് രാഹുല്‍ ഗാന്ധിയെ നേരിട്ട് ആക്രമിക്കുന്നതിന് തുല്യമാണ്. ബിജെപിയെ സുഖിപ്പിക്കാനാണ് സര്‍ക്കാരത് ചെയ്തത്. കഴിഞ്ഞ ദിവസം നെഹ്‌റുവിനെ എം എം മണി ആക്രമിച്ചു, രാഹുല്‍ ഗാന്ധിയെ ഷംസീര്‍ പുലഭ്യം പറഞ്ഞു. ഇപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫിനെ പ്രതിയാക്കി. ദേശീയ തലത്തില്‍ ബിജെപിയെ തൃപ്തിപ്പെടുത്താനാണത്'-ടി സിദ്ധിഖ് പറഞ്ഞു. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പുനരന്വേഷണം വേണമെന്നും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ പൊലീസ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഗാന്ധിജിയുടെ ചിത്രത്തെ അപമാനിച്ചു എന്ന കേസിലായിരുന്നു അറസ്റ്റ്. രാഹുല്‍ ഗാന്ധിയുടെ പി എ രതീഷ്, നൗഷാദ്, മുജീബ്, രാഹുല്‍ രവി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More