LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി.  പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്. മരയ്ക്കാര്‍, ഷംസുദ്ദീന്‍, അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, നജീബ്, ജൈജു മോന്‍, അബ്ദുള്‍ കരീം, സജീവ്, ബിജു, മുനീര്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ പതിനാറ് പ്രതികളില്‍ ഒന്നാംപ്രതി അബ്ബാസടക്കം നാലുപേരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടില്ല. അനീഷിനെയും ബിജുവിനെയും സിദ്ദിഖിനെയും പൊലീസ് റിമാന്‍ഡ് ചെയ്തു. മറ്റുളളവര്‍ക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇക്കാര്യം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ നേരിട്ടും മറ്റുളളവരെ ഉപയോഗിച്ചും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡുകളടക്കം പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍നിന്ന് പിന്മാറാനാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും പ്രതികളിലൊരാളുടെ ബന്ധുക്കള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2018 മെയ് മുപ്പതിനായിരുന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കേസുമായി മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More