ഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ജന്മദിനത്തില് വൈകാരിക കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പപ്പ, രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തിലാണ് രാഹുല്‍ ഗാന്ധി പിതാവിനൊപ്പമുള്ള ചിത്രത്തിനൊടൊപ്പം വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. 'പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. കുട്ടിക്കാലത്ത് രാജീവ് ഗാന്ധിയുടെ കൈപിടിച്ചുള്ള ഫോട്ടോയും ഭരണകാലത്തെ ചിത്രങ്ങളും അടക്കമുള്ള വിഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ 40-ാം വയസിലാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നത്. 1984 -ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്.1991 -ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ ആസൂത്രണം ചെയ്ത ചാവേര്‍ ആക്രമണത്തിലൂടെ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്.