LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിക്കറിട്ട സംഘിയെപ്പോലെ പെരുമാറുകയാണ് ഗവര്‍ണര്‍- എം വി ജയരാജന്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് എം വി ജയരാജന്‍. ഗവര്‍ണര്‍ നിക്കറിട്ട സംഘിയെപ്പോലെയാണ് പെരുമാറുന്നതെന്നും രാഷ്ട്രീയ തറവേലയാണ് അദ്ദേഹത്തില്‍നിന്നും ഉണ്ടാകുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. 'ഗവര്‍ണര്‍ നിക്കര്‍ ധരിച്ച് സംഘപരിവാറിന്റെ ക്യാംപില്‍ പോയി പ്രവര്‍ത്തിച്ചതുപോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്. പ്രാദേശീയ സംഘപരിവാര്‍ നേതാവിനേക്കാള്‍ തറവേലയാണ് അദ്ദേഹം കാണിക്കുന്നത്. അത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രശ്‌നത്തില്‍ മാത്രമല്ല. മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുപകരം, ഗവര്‍ണര്‍ സംഘപരിവാര്‍ രാഷ്ട്രീയം മാത്രമാണ് നടപ്പിലാക്കാന്‍ നോക്കുന്നത്'-എം വി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ പദവി ഭരണഘടനയുടെ പ്രധാനപ്പെട്ട ഒരു പദവിയാണ്. ആ പദവിയെ അതിന്റെ വിലകുറച്ച് പ്രവര്‍ത്തിക്കുന്ന ഒരാളായി കേരളത്തിലെ ഗവര്‍ണര്‍ മാറി. ചാന്‍സിലര്‍ എന്ന അധികാരത്തിന്റെ ഗര്‍വ്വില്‍ നിയമാനുസൃതം നിയമിക്കപ്പെട്ട വി സിയെ അധിക്ഷേപിക്കുന്നത് ശരിയല്ല. തെറ്റായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ കൂടി അതിന് ഉത്തരവാദിയാണ്. അദ്ദേഹം മറ്റാരോ പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനയ്ക്ക് എതിരാണ്'-എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പദവി മറന്ന് വി സി പാര്‍ട്ടി കേഡറെപ്പോലെയാണ് പെരുമാറുന്നത് എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. 'സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്, വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. ഞാൻ ചാൻസലർ ആയിരിക്കെ അത് അനുവദിക്കില്ല. മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള എല്ലാ ബന്ധു നിയമനങ്ങളും അന്വേഷിക്കും' എന്നും ഗവര്‍ണര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More