LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിഐടിയു: ഡോ. കെ.ഹേമലത പ്രസിഡണ്ട്, തപൻ സെൻ ജനറൽ സെക്രട്ടറി

ചെന്നൈ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സിഐടിയു അഖിലേന്ത്യാ സമ്മേളനം സമാപിച്ചു. ഡോ. കെ.ഹേമലതയെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. തപൻ സെൻ ജനറൽ സെക്രട്ടറിയും, എം.എൽ മൽക്കോട്ടിയ ട്രഷററും ആകും. കേരളത്തിൽ നിന്ന് ഒൻപത് പേരാണ് പ്രധാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ടുമാരായി എ.കെ.പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, കെ.ഒ.ഹബീബ്, കെ.കെ.ദിവാകരൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും സെക്രട്ടറിമാരായി എളമരം കരീം, പി.നന്ദകുമാർ, എ.ആർ.സിന്ധു എന്നിവരുമാണ് ചുമതലയേറ്റത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഉള്‍പ്പടെ അഖിലേന്ത്യാ വർക്കിംങ്ങ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 45 പേരാണുള്ളത്. 425 പേർ അടങ്ങുന്ന ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് 158 പേരും ഉണ്ട്. നവലിബറൽ - വർഗ്ഗീയ നയങ്ങൾക്കെതിരെ തൊഴിലാളികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കുമെന്ന പ്രഖ്യാപത്തോടെയാണ് സമ്മേളനം സമാപിച്ചത്.

Contact the author

Web Desk