LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബിലേക്ക് വരൂ, അവസാന തുളളി രക്തം നല്‍കിയും ഞങ്ങള്‍ സംരക്ഷിക്കാം; ബില്‍ക്കിസ് ബാനുവിനോട് പഞ്ചാബി ഗായകന്‍

അമൃത്സര്‍: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാവുകയും മൂന്നുവയസുളള മകളടക്കം കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത ബില്‍ക്കിസ് ബാനുവിന് പിന്തുണയുമായി പഞ്ചാബി ഗായകന്‍ റബ്ബി ഷേര്‍ഗില്‍. ബില്‍ക്കിസ് ബാനു പഞ്ചാബിലേക്ക് വരണമെന്നും അവിടെയുളളവര്‍ ജീവന്‍കൊടുത്തും അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് റബ്ബി ഷേര്‍ഗില്‍ പറഞ്ഞത്. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെവിട്ട പശ്ചാത്തലത്തിലാണ് ഗായകന്റെ പ്രതികരണം.

'എനിക്ക് ബില്‍ക്കിസിനോട് പറയാനുളളത് ഇതാണ്, നിങ്ങള്‍ പഞ്ചാബിലേക്ക് വരൂ. ഞങ്ങളുടെ അവസാനതുളളി രക്തം നല്‍കിയും നിങ്ങളെ സംരക്ഷിക്കും. ഞങ്ങള്‍ സര്‍ദാരുമാര്‍ നിങ്ങളെ സംരക്ഷിക്കും. എന്റെ സമുദായത്തെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. വ്യക്തിപരമായി  ചേര്‍ത്തുനിര്‍ത്തുന്നു. അവരുടെ വേദന ഞങ്ങളുടേതുകൂടിയാണ്. ബില്‍ക്കിസ് ബാനു ഒറ്റയ്ക്കല്ല'-റബ്ബി ഷേര്‍ഗില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ സര്‍ക്കാര്‍ വെറുതെവിട്ടത്. പുറത്തുവന്ന പ്രതികളെ പൂമാലയണിയിച്ചായിരുന്നു തീവ്ര ഹിന്ദുത്വവാദികള്‍ സ്വീകരിച്ചത്. പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല മൂല്യങ്ങള്‍ പിന്തുടരുന്നവരുമാണെന്നും വാദിച്ച് ബിജെപി എം എല്‍ എയും രംഗത്തെത്തിയിരുന്നു.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. 2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More