LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസില്‍ ജാമ്യമനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റി. കോഴിക്കോട് ജില്ലാ കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെയാണ് സ്ഥലംമാറ്റിയത്. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച് ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുളള വിധിയില്‍ പരാതിക്കാരിയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറഞ്ഞത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍നിന്ന് ഇരയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എഴുപത്തിനാല് വയസ് പ്രായമുളള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More