LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതി; പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട ഗാര്‍ഹിക പീഡന പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ മകളെ രണ്ടാം ഭര്‍ത്താവായ ചെറിയാന്‍ തോമസ് ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീഡന പരാതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നെടുമങ്ങാട് എം എല്‍ എ കൂടിയായ മന്ത്രി ജി ആര്‍ അനിലിനോട് വട്ടപ്പാറ സി ഐ ഗിരിലാല്‍ മോശമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതി അന്വേഷിക്കാന്‍ വിളിച്ച മന്ത്രിയോട് ന്യായം നോക്കി മാത്രമേ താന്‍ ഇടപെടു എന്ന് സി ഐ പറയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. 'സാറല്ല ആരുവന്നുപറഞ്ഞാലും ന്യായം നോക്കി മാത്രമേ ഇടപെടൂ'-എന്നാണ് സി ഐ പറഞ്ഞത്. അപ്പോള്‍ പരാതി ലഭിച്ചാലുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടത് എന്ന് മന്ത്രി ചോദിച്ചു. തുടര്‍ന്ന് ആളെ താന്‍ പോയി തൂക്കിയെടുത്ത് വന്നാല്‍ നാളെ ഞങ്ങളെ സംരക്ഷിക്കാനൊന്നും ആരും കാണില്ല എന്ന് പൊലീസുകാരന്‍ പറയുന്നുണ്ട്.

Contact the author

Web Desk