LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു പണിയുമില്ലാത്ത ബിജെപിക്കാരാണ് മാംസാഹാരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്- സിദ്ധരാമയ്യ

ബംഗളുരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പോയി മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപിയുടെ ആരോപണത്തില്‍ പ്രതികരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മാംസാഹാരം കഴിക്കുന്നതൊക്കെ തന്റെ വ്യക്തിപരമായ കാര്യമാണെന്നും ബിജെപിക്കാര്‍ ഒരു പണിയുമില്ലാത്തതിനാലാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. 

'മാംസം കഴിക്കുന്നത് ഒരു പ്രശ്‌നമാണോ? എന്ത് കഴിക്കണമെന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ഞാന്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ കഴിക്കാറുണ്ട്. അത് എന്റെ ശീലമാണ്. ചിലര്‍ മാംസാഹാരം കഴിക്കില്ല. അത് അവരുടെ ശീലമാണ്. എനിക്കിതൊന്നും വലിയ പ്രശ്‌നമായി തോന്നുന്നില്ല. ചിലയാളുകള്‍ ക്ഷേത്രങ്ങളില്‍ മാംസം കഴിക്കാതെ പോകുന്നു. ചിലര്‍ മാംസം കഴിച്ച് പോകുന്നു. പലയിടങ്ങളിലും ദേവതകള്‍ക്ക് മാംസം നിവേദ്യമായി നല്‍കുന്നുണ്ട്. സത്യത്തില്‍ അന്ന് ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഞാന്‍ മാംസം കഴിച്ചിരുന്നില്ല. ഒരു പണിയുമില്ലാത്ത ബിജെപിക്കാര്‍ അനാവശ്യമായി വിവാദമുണ്ടാക്കുകയാണ്'-സിദ്ധരാമയ്യ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ കുടക് സന്ദര്‍ശനത്തിനിടെ കൊഡ്‌ലിപ്പേട്ടിലുളള ബസവേശ്വര ക്ഷേത്രത്തില്‍ സിദ്ധരാമയ്യ മാംസാഹാരം കഴിച്ച് പ്രവേശിച്ചു എന്നായിരുന്നു ബിജെപിയുടെ ആരോപണം. നേരത്തെ കര്‍ണാടകയില്‍ ബീഫ് വിവാദം കത്തിക്കയറിയ സമയത്തും ഇഷ്ടമുളള ഭക്ഷണം താന്‍ കഴിക്കുമെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഇതുവരെ താന്‍ ബീഫ് കഴിച്ചിട്ടില്ല എന്നാല്‍ കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും. അത് ചോദ്യംചെയ്യാന്‍ ബിജെപിക്കാര്‍ ആരാണ് എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More