LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിൽ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം

കേരളത്തിൽ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ICMR ന്റെ പഠനത്തിലാണ് വവ്വാലുകളിൽ വൈറസ് കണ്ടെത്തിയത്.  കേരളത്തെ കൂടതെ ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലും വവ്വാലുകളിൽ ഈ വൈറസ് കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു.  കേരളത്തിൽ കണ്ടുവരുന്ന റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.

കേരളം, കർണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളിൽ കഴിഞ്ഞ  രണ്ട് വർഷങ്ങളിലായി ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. വവ്വാലുകളുടെ തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമാണ്  പരിശോധക്കായി സാംപിളുകൾ എടുത്തത്.

കേരളത്തിലെ പെറ്ററോപസ് 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളിൽ 42 സ്രവ സാംപിളുകളിൽ 4 പോസിറ്റീവായിരുന്നു. എന്നാൽ, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകളിൽ വൈറസ് കണ്ടെത്താനായില്ല. രണ്ട് വർഷം മുമ്പ് കോഴിക്കോടും പരിസര പ്രദേശങ്ങളിലും നിപ്പ വൈറസ് വവ്വാലുകളിൽ നിന്ന് പടർന്നതായാണ് നി​ഗമനം. ഈ സാഹചര്യത്തിൽ ഐസിഎംആറിന്റെ പഠനം അതീവ ​ഗൗരവത്തോടെ കാണേണ്ടിവരും

Contact the author

Web Desk