ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും. 2021 ഏപ്രില്‍ 24-നായിരുന്നു എന്‍ വി രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഒന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസായി നാളെ അധികാരമേല്‍ക്കും.
ഏഴ് വര്‍ഷമാണ് എന്‍ വി രമണ സുപ്രീംകോടതിയില്‍ പ്രവര്‍ത്തിച്ചത്. അധ്യക്ഷനായും സഹജഡ്ജായും 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധിന്യായങ്ങള്‍ നടത്തി. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് താന്‍ നിലകൊണ്ടതായി കരുതുന്നുവെന്ന് എന്‍ വി രമണ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും തന്റെ കടമകള്‍ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന് നല്കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആന്ധ്രാപ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് എന്‍ വി രമണ ജനിച്ചത്. 2000-ലാണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി എന്‍ വി രമണ ചുമതലയേറ്റത്. 2013-ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2014-ലാണ് സുപ്രീംകോടതി ജഡ്ജിയായത്. അഭിഭാഷകന് എന്ന നിലയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എന്‍വി രമണ സേവനമനുഷ്ടിച്ചിട്ടുണ്ട്.