LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലിനിയുടെ മക്കള്‍ക്ക് അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട് - കെ കെ ശൈലജ

നിപ ബാധിച്ച് മരണപ്പെട്ട ലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ലിനിയുടെ മക്കള്‍ക്ക് അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

'ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു. റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നുവെന്നാണ് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സജീഷ് വിവാഹ വാർത്ത പങ്കുവെച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ കെ ശൈലജ ആശംസകളുമായി എത്തിയത്. 2018-ൽ നിപ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പകർന്നാണ് ലിനി മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്നു ലിനി. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് 2018 മേയ് 21നായിരുന്നു അന്ത്യം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More