LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിഴിഞ്ഞം സമരം; സര്‍ക്കാര്‍ അദാനിക്കൊപ്പം ചേര്‍ന്നെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നടക്കുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പുരനധിവാസം നടപ്പിലാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ അദാനിക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'വിഴിഞ്ഞത്തെ സമരം ഗൂഢാലോചനയാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്ത് സമരം നടന്നാലും അത് സര്‍ക്കാരിന് ഗൂഢാലോചനയാണ്. ഗൂഢാലോചന എന്നത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും എ കെ ജി സെന്ററിന്റേയും സ്ഥിരം വാചകമാണ്'-പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തുടര്‍ച്ചയായ 12-ാം ദിവസവും വിഴിഞ്ഞത്ത് സമരം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. വിഴിഞ്ഞത്തെ സമരം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഈ അതിജീവന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു.

'സമരത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ പൊലീസ് ശ്രദ്ധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ല. ഇവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍ കോടതികള്‍ കണ്ണുതുറന്ന് കാണണം. അദാനി ഗ്രൂപ്പ് തുടക്കംമുതല്‍ എല്ലാവരെയും പറ്റിക്കുകയാണ്. അദാനിക്ക് അടിയറവ് പറയാനില്ല. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം തെറ്റാണ്'-എന്നും  തിയോഡിഷ്യസ് ഡിക്രൂസ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More