LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചയില്ല, കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎമ്മും സി പി ഐയും- പി സി ചാക്കോ

തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നണിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് എന്‍ സി പി നേതാവ് പി സി ചാക്കോ. മുന്നണിയില്‍ തീരുമാനങ്ങളെടുക്കുന്നത് സി പി എമ്മും സി പി ഐയും ചേര്‍ന്നാണെന്നും രണ്ടാമത്തെ തവണ അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫിന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനാവുന്നില്ലെന്നും പി സി ചാക്കോ പറഞ്ഞു. എന്‍സിപിയില്‍ വിഭാഗീയതയുണ്ട് എന്നാലത് സ്വാഭാവികമായുണ്ടാവുന്ന ജനാധിപത്യപരമായ തര്‍ക്കങ്ങള്‍ മാത്രമാണെന്നും പി സി ചാക്കോ പറഞ്ഞു.

'എല്‍ ഡി എഫില്‍ കൂട്ടായ നേതൃത്വമില്ല. കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സി പി എമ്മും സി പി ഐയും മാത്രം ചേര്‍ന്നല്ല. കൂട്ടായ ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുന്നില്ല. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫിന് മെച്ചപ്പെടാനാകുന്നില്ല. ലോകായുക്താ ബില്ലിനെക്കുറിച്ചുപോലും മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ല. നടന്നത് സി പി ഐയും സി പിഎമ്മും തമ്മിലുളള ചര്‍ച്ചകള്‍ മാത്രമാണ്. ലോകായുക്ത ബില്‍ നിയമസഭയിലെത്തുന്നതിനുമുന്‍പേ ചര്‍ച്ച നടക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇത് ഇടതു മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്ന രീതിയാണ്'- പി സി ചാക്കോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍ സി പിയിലുളളത് സ്വാഭാവിക വിഭാഗീയത മാത്രമാണെന്നും അത് ജനാധിപത്യപരമായ തര്‍ക്കങ്ങളാണെന്നും പി സി ചാക്കോ പറഞ്ഞു. എന്‍ സി പിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പറ്റിയ ഒരാളെ കിട്ടിയാല്‍ താന്‍ സ്ഥാനമൊഴിയുമെന്നും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk