LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികളെ പിടികൂടാത്തതുകൊണ്ട് മറ്റ് ഓഫീസുകള്‍ ആക്രമിക്കാമെന്ന് കരുതേണ്ട- ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആസൂത്രിതമായ ആക്രമണമാണ് ജില്ലാ കമ്മിറ്റി ഓഫീസിനുനേരേ നടന്നതെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എ കെ ജി സെന്റര്‍  ആക്രമിച്ച പ്രതികളെ പിടികൂടാത്തതുകൊണ്ട് മറ്റ് ഓഫീസുകള്‍ ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

'സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാ വിധ പ്രോത്സാഹനങ്ങളും യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ട്. ആസൂത്രിതമായ ആക്രമണമായിരുന്നു. രാത്രി മൂന്ന് ബൈക്കുകളിലായി കല്ലുകളും ആയുധങ്ങളുമായാണ് ക്രിമിനലുകള്‍ വന്നത്. ജില്ലാ സെക്രട്ടറിയുടെ വാഹനത്തിനുനേരേയും കല്ലേറുണ്ടായി. ആരെങ്കിലും ശബ്ദം കേട്ട് പുറത്തിറങ്ങിയാല്‍ അവരെ ആക്രമിക്കുക എന്ന ലക്ഷ്യവും അക്രമികള്‍ക്കുണ്ടായിരുന്നു എന്നാണ് വ്യക്തമാവുന്നത്. അവര്‍ ആക്രമണത്തിനുപയോഗിച്ച കരിങ്കല്ല് തന്നെ ജീവാപായം ഉണ്ടാക്കാന്‍ സാധിക്കുന്ന നിലയിലുളളതാണ്.'-ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തുടര്‍ച്ചയായി സിപിഎമ്മിന്റെ ഓഫീസുകള്‍ക്കുനേരേ ആക്രമണമുണ്ടാവുകയാണ്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുമ്പോള്‍ അണികള്‍ പ്രകോപിതരാവും. അങ്ങനെ കലാപമുണ്ടാക്കുകയാണ് ആര്‍ എസ് എസുകാരുടെ ലക്ഷ്യം. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികളെ പിടികൂടാത്തതുകൊണ്ട് സിപിഎമ്മിന്റെ മറ്റ് ഓഫീസുകള്‍ ആക്രമിക്കാമെന്ന് കരുതേണ്ട. ഒരു പാര്‍ട്ടിയുടെ ഓഫീസും ആക്രമിക്കാന്‍ പാടില്ല'-ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More