LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാവിയില്‍ എനിക്ക് നല്ലൊരു ഷെഫിനെ കിട്ടും; രണ്ടാം ക്ലാസുകാരന്റെ രസകരമായ കുറിപ്പ് പങ്കുവെച്ച് ഷെഫ് സുരേഷ് പിളള

ഭാവിയില്‍ ആരാവണം എന്ന് ചോദിച്ചാല്‍ നമ്മുടെ കുട്ടികളുടെ കയ്യില്‍ ഒരുപാട് ഉത്തരങ്ങളുണ്ടാവും. ഡോക്ടറും എഞ്ചിനീയറും നഴ്‌സും ഡ്രൈവറും പൈലറ്റും തുടങ്ങി സയന്റിസ്റ്റ് വരെ എത്തിനില്‍ക്കും അവരുടെ ആഗ്രഹങ്ങള്‍. ആ ചോദ്യം റിഹാന്‍ മന്‍സൂര്‍ എന്ന രണ്ടാം ക്ലാസുകാരനോട് ചോദിച്ചാല്‍ അവന്‍ പറയും ഷെഫാകാനാണ് ആഗ്രഹമെന്ന്. ഷെഫ് സുരേഷ് പിളളയാണ് റിഹാന്‍ മന്‍സൂറിന്റെ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഒരു പത്തുപതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ എനിക്ക് നല്ലൊരു ഷെഫിനെ കിട്ടും. താങ്ക്യൂ റിഹാന്‍' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

'എല്ലാവര്‍ക്കും ജീവിതത്തില്‍ ഓരോ അഭിലാഷങ്ങളുണ്ടാകും. എന്റെ ആഗ്രഹം ഭാവിയില്‍ ഒരു ഷെഫ് ആകണമെന്നാണ്. എനിക്കുവേണ്ടി എല്ലാ ദിവസവും വീട്ടില്‍ അമ്മ ഭക്ഷണമുണ്ടാക്കുന്നത് ഞാന്‍ കാണാറുണ്ട്. എനിക്ക് പാചക വീഡിയോകള്‍ കാണാനിഷ്ടമാണ്. ഷെഫ് ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതുതന്നെ ഭക്ഷണമുണ്ടാക്കാന്‍ എനിക്ക് ഇഷ്ടമാണ് എന്നതുകൊണ്ടാണ്. എനിക്ക് പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ഒരുപാടിഷ്ടമാണ്. പാസ്തയും ചിക്കന്‍ സൂപ്പും പിസയുമൊക്കെ ഉണ്ടാക്കാന്‍ എനിക്കിഷ്ടമാണ്. ഷെഫ് സുരേഷ് പിളളയാണ് എന്റെ റോള്‍ മോഡല്‍. അദ്ദേഹം രുചികരമായ ഭക്ഷണമുണ്ടാക്കും. എപ്പോഴും നിങ്ങള്‍ക്ക് ചെയ്യാനിഷ്ടമുളള കാര്യങ്ങള്‍ മാത്രം ചെയ്യുക. ഞാന്‍ ഭക്ഷണമുണ്ടാക്കും'-എന്നാണ് റിഹാന്‍ മന്‍സൂറിന്റെ കുറിപ്പ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുരേഷ് പിളള കുറിപ്പ് പങ്കുവെച്ചതിനുപിന്നാലെ നിരവധിപേരാണ് റിഹാന് ആശംസകളുമായി രംഗത്തെത്തിയത്. പത്തുപതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ റിഹാന്‍ സുരേഷ് പിളളയേക്കാള്‍ നല്ല ഷെഫാകുമെന്നും കുഞ്ഞിന്റെ ആഗ്രഹംപോലെ നടക്കട്ടെ എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More