LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓസ്ട്രിയയും ഇറ്റലിയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയയിൽ ആയിരക്കണക്കിന് കടകൾ വീണ്ടും തുറന്നു. ഗാർഡൻ സെന്ററുകൾ, DIY സ്റ്റോറുകൾ, ചെറിയ ഷോപ്പുകൾ എന്നിവ തുറക്കാനാണ് ഉത്തരവായിരിക്കുന്നത്. പക്ഷേ സാമൂഹിക അകലം പാലിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങള്‍ തുടര്‍ന്നും ഉണ്ടാകും. 

കൊവിഡ് പകർച്ചവ്യാധിമൂലം 20,000 ത്തിലധികം ആളുകൾ മരിച്ച ഇറ്റലിയിലും കര്‍ശനമായ ഉപാദികളോടെ ചില കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ നിലവിലെ സ്ഥിതി തുടരും. അഞ്ച് ആഴ്ചയായി തുടരുന്ന ലോക്ക് ഡൌണില്‍ ഇറ്റലിയില്‍ അവശ്യവസ്തുകളുടെ കടകള്‍പോലും കൃത്യമായി തുറന്നിരുന്നില്ല. പുസ്തക കടകൾ, കുഞ്ഞുങ്ങൾക്കും ചെറിയ കുട്ടികൾക്കുമുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍, സ്റ്റേഷനറികള്‍ തുടങ്ങിയവക്ക് കടുത്ത നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാം. 

പകർച്ചവ്യാധി മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റ് ചില രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പെയിനില്‍ ചില ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഡെൻമാർക്ക് ചെറിയ കുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറന്നു. ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾ ക്രമേണ നീക്കുമെന്ന് പോളണ്ട് അറിയിച്ചു. എന്നാല്‍, ഫ്രാന്‍സില്‍ മെയ് 11 വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More