LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കഴിയുമെങ്കില്‍ ബിഹാറിലെ പുതിയ സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്ക്; ബിജെപി എംപിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍

പാറ്റ്‌ന: ബിജെപി രാജ്യസഭാ എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ വെല്ലുവിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കുമെന്നുമാണ് സുശീല്‍ മോദി പറഞ്ഞത്. അങ്ങനെയെങ്കില്‍ താങ്കള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്‍കൈ എടുത്തുനോക്കണം എന്നാണ് നിതീഷ് കുമാറിന്റെ വെല്ലുവിളി. ഗോപാല്‍ഗഞ്ചില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ എത്രയുംപെട്ടെന്ന് താഴെയിറക്കാന്‍ സുശീല്‍ കുമാര്‍ മോദിയോട് ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് ബിജെപിയില്‍ വലിയ സ്ഥാനം ലഭിക്കും. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സുശീല്‍ മോദിക്ക് ഒരു പദവിയും നല്‍കാതിരുന്നത് എന്നെ ചൊടിപ്പിച്ചിരുന്നു. സുശീല്‍ മോദി ഇനി എന്നും കേന്ദ്ര നേതൃത്വത്തെ സന്തുഷ്ടരാക്കാനായി മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കണം'-നിതീഷ് കുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍ ജെ ഡി എം എല്‍ എ അവധ് ബിഹാരി ചൗദരിയെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തതിനുപിന്നാലെയാണ് മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികകാലം പോകില്ലെന്ന് സുശീല്‍ മോദി പറഞ്ഞത്. 'അവധ് ബിഹാരി ചൗദരിയെ സ്പീക്കറായി തെരഞ്ഞെടുത്തതോടെ ജെ ഡി യുവിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. ലാലുപ്രസാദ് യാദവ് നിതീഷ് കുമാറിനെ മാറ്റി അദ്ദേഹത്തിന്റെ മകനെ മുഖ്യമന്ത്രിയാക്കും. എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ താഴെയിറങ്ങാം'-എന്നാണ് സുശീല്‍ മോദി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More