ശ്രീനഗര്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ സുപ്രധാന ലക്ഷ്യം ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കലാണ് അദ്ദേഹത്തിന്റെ അനുയായിയും ജമ്മുകാഷ്മീര്‍ മുന്‍ മന്ത്രിയുമായ ജി എം സറൂരി മാധ്യമങ്ങളോട് പറഞ്ഞു. ജമ്മുകാശ്മീരിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്നും ജി എം സറൂരി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രികൂടിയായ ആസാദ് കോണ്‍ഗ്രസ് വിട്ടത്തോടെ സംസ്ഥാനത്ത് വിവിധ തട്ടിലുള്ള നേതാക്കളുടെ രാജി തുടരുകയാണ്. മൂന്ന് മുന്‍ മന്ത്രിമാരും മറ്റ് പ്രമുഖരും ഉള്‍പ്പെടെ അഞ്ഞൂറോളം നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ഇതിനകം ഗുലാം നബിക്കൊപ്പം ചേര്‍ന്നത്. ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നേതാക്കള്‍ യോഗം ചേര്‍ന്നു. അടുത്തമാസം 24ന് മുന്‍പ് ഗുലാം നബി ആസാദ് കാഷ്മീരില്‍ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.