LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

പാലക്കാട്‌: ദേശിയ അവാര്‍ഡ്‌ ജേതാവായ നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഭൂമി കൈയ്യേറ്റം തടയാന്‍ നിയമങ്ങളുണ്ടെന്നും അഞ്ച് ഏക്കറില്‍ കൂടുതല്‍ സ്ഥലം കൈമാറാന്‍ സാധിക്കില്ലെന്നും കെ രാജന്‍ പറഞ്ഞു. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നഞ്ചിയമ്മയുടെ ഭൂമി മാഫിയ സംഘം തട്ടിയെടുത്ത കാര്യം കെ കെ രമയാണ് നിയമസഭയില്‍ ഉന്നയിച്ചത്. അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി ഭൂമാഫിയ വ്യാപകമായി കൈയ്യേറുകയാണെന്നും രമ നിയമസഭയില്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിജിലന്‍സിന്‍റെ പ്രത്യേക വിഭാഗം ഭൂമാഫിയയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കും. ആദിവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൌരവ്വത്തോടെയാണ് കാണുന്നത്. ആദിവാസികളുടെ മണ്ണും ജീവിതവും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്‍റെ നയം. നഞ്ചിയമ്മയുടെ കുടുംബ ഭൂമിയുടെ കാര്യത്തിൽ ഹിയറിങ് നടത്തി തീരുമാനമെടുക്കും. ഇതിനായി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഞ്ചിയമ്മക്ക് അവകാശപ്പെട്ടതാണ് ഭൂമിയെങ്കില്‍ അവര്‍ക്ക് അത് ലഭിക്കും - മന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More