LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി വീണയെ താക്കീത് ചെയ്തിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത - സ്പീക്കര്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ താക്കീത് ചെയ്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്‌. മന്ത്രിയെ താക്കീത് ചെയ്യുകയൊ ശാസിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിക്ക് ചെയറിന്‍റെ സംരക്ഷണം ലഭിക്കുമെന്നും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വാങ്ങിയ പി പി ഇ കിറ്റില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം തേടിയത്. മന്ത്രി മറുപടി നല്‍കിയപ്പോള്‍ ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ താക്കീത് ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്കുള്ള മറുപടി സമാനമാണെങ്കില്‍ അത് പൊതുവായ ഒറ്റ മറുപടിയായി കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍ പൊതുമറുപടി കൊടുക്കുന്നതിന് നിയമസഭാ പോര്‍ട്ടലില്‍ ചില സാങ്കേതിക തടസങ്ങളുണ്ട്. എ പി അനില്‍ കുമാറിന് മറുപടി നല്‍കുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പോര്‍ട്ടലിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുനടപടിക്രമം അല്ലാതെ ഇക്കാര്യത്തില്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ല. മന്ത്രിയുടേതല്ലാത്ത ഉത്തരവാദിത്തിന്റെ പേരില്‍ തെറ്റിദ്ധാരണപരമായ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം നല്‍കുന്നത് - സ്പീക്കര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More