വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ മാത്രമല്ല മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട് സ്മാരകങ്ങൾ ഉയരുമെന്ന് നജീബ് കാന്തപുരം എം എല്‍ എ. മലപ്പുറത്ത് വാരിയന്‍ കുന്നത്ത് കുഞ്ഞഹമദ്ദ് ഹാജിയുടെ സ്മാരകം പണിതാല്‍ അതുപൊളിച്ചുകളയാന് ലോകത്തുള്ള മുഴുവന്‍ ഹിന്ദുക്കളും അവിടെയെത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ഇതിനുമറുപടിയായാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട് സ്മാരകങ്ങൾ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തിൽ തന്നെ പണിയും. വാഗൺ കൂട്ടക്കൊലയിൽ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളത് പെരിന്തൽമണ്ണയിലെ കുരുവമ്പലത്താണ്. ആ മണ്ണിൽ അവരുടെ ഓർമ്മകൾ മായാതെ സൂക്ഷിക്കാൻ ഒരു ചരിത്ര മ്യൂസിയം അടുത്ത വർഷത്തെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇപ്പോഴുണ്ടായ തീരുമാനമല്ല. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പെരിന്തൽമണ്ണയിൽ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിച്ചതാണ്. ഒന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളൂ..