LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടീസ്റ്റ സെതല്‍വാദിന് ജാമ്യം നിഷേധിക്കാന്‍ ഇത് കൊലപാതക കുറ്റമല്ല; വാദം ഇന്നും തുടരും - സുപ്രീംകോടതി

ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതല്‍വാദിന് ജാമ്യം  നിഷേധിക്കരുതെന്ന് സുപ്രീംകോടതി. ടീസ്റ്റ സെതല്‍വാദിനെതിരെയുള്ള തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഹാജരാക്കണമെന്നും കേസില്‍ രണ്ടുമാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തതെന്താണെന്നും സുപ്രീംകോടതി ചോദിച്ചു. ടീസ്റ്റ സെതല്‍വാദിനെതിരെ ആരോപിക്കപ്പെടുന്ന കേസുകള്‍ കൊലപാതകം പോലെ ഗുരുതരമായവയല്ല. ജാമ്യം നല്‍കുന്നതില്‍ തടസമാകുന്ന കാര്യങ്ങളൊന്നും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി 6 ആഴ്ചത്തെ സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്. 

ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 19 വരെ ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ടീസ്റ്റ ഒരു സ്ത്രീയാണ്. 'ആറാഴ്ചയ്ക്ക് ശേഷം മറുപടി നല്‍കാന്‍ ഹൈക്കോടതി എങ്ങനെയാണ് സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്? ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ സാധാരാണ രീതി. സ്ത്രീകള്‍ ഉള്‍പ്പെട്ട ഇത്തരം കേസുകളില്‍ ഹൈക്കോടതി ഇങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വേണം' ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീം കോടതി ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന് നിർദേശിച്ചിരുന്നു. ഗുജറാത്ത് കലാപക്കേസിൽ മോദി അടക്കമുള്ളവരെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. ഇതിനുപിന്നാലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More