LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് ശശി തരൂര്‍

 ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് ശശി തരൂര്‍ എം പി. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ സുതാര്യതയുണ്ടായിരിക്കണം. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും മത്സരിക്കാം. ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാം. എന്നാല്‍ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ച നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർ പട്ടിക പുറത്തുവിടണമെന്ന ആവശ്യവുമായി  മനീഷ് തിവാരിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  എന്നാല്‍ പട്ടിക പൊതുസമൂഹത്തിൽ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പിസിസികളെ സമീപിച്ചാൽ അതു ലഭിക്കുമെന്നുമാണ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാല്‍  പറഞ്ഞു .

ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും മനീഷ് തിവാരി പറഞ്ഞു. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് ആനന്ദ് ശർമ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി യോഗത്തിൽ ചോദിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക തയാറാക്കാൻ നേരിട്ടോ ഓൺലൈൻ രീതിയിലോ യോഗമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരൊക്കെയാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് പ്രതിനിധി പട്ടിക പി.സി.സികൾക്ക് ഉടന്‍ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിന് 10 പിസിസി പ്രതിനിധികളെങ്കിലും പേര് നിര്‍ദേശിക്കണം. എന്നാല്‍ ലിസ്റ്റില്‍ പേരില്ലാത്ത ഒരാളാണ് പിന്താങ്ങുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥി അയോഗ്യനായേക്കും എന്നതും നേതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലിസ്റ്റില്‍ പേരില്ലാതെ മത്സരിക്കാനാവില്ലെന്നതും നേതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. 9,000ൽപരം പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. പ്രദേശ് റിട്ടേണിങ് ഓഫിസർമാർ  പട്ടിക പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നേരത്തേ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More