LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

200 കോടിയുടെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി നോറ ഫത്തേഹിയെ ചോദ്യംചെയ്തു

ഡല്‍ഹി: ഇരുന്നൂറ് കോടിയുടെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ ചോദ്യം ചെയ്തു. നാലുമണിക്കൂറോളമാണ് നോറയെ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യംചെയ്തത്. കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നോറയെയും നിലവില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യംചെയ്തിരുന്നു. ഈ കേസില്‍ സാക്ഷിയായ നോറയെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യംചെയ്തത്. സുകേഷ് ചന്ദ്രശേഖര്‍ തനിക്ക് ആഢംബര കാര്‍ വാഗ്ദാനം ചെയ്തപ്പോള്‍ ആദ്യം സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് തനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞിരുന്നെന്ന് നോറ പൊലീസിനോട് പറഞ്ഞു. 

'സുകേഷ് ആഢംബര ബി എം ഡബ്ല്യു കാറാണ് വാഗ്ദാനം ചെയ്തത്. ആദ്യം ഞാന്‍ 'ഓക്കെ' പറഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇക്കാര്യം ഞാന്‍ ബോബിയോട് പറഞ്ഞിരുന്നു. (നോറയുടെ കുടുംബ സുഹൃത്തും നടനുമായ ബോബി ഖാന്‍). ബോബി സംഭവത്തെക്കുറിച്ച് സുകേഷിനോട് സംസാരിക്കുകയും ചെയ്തു'-എന്നാണ് നോറ പറഞ്ഞത്. വിലകൂടിയ ബാഗുകള്‍ പോലുളള സമ്മാനങ്ങള്‍ സുകേഷ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഒരു സമ്മാനവും താന്‍ വാങ്ങിയിട്ടില്ല എന്നായിരുന്നു നടിയുടെ മറുപടി. എന്നാല്‍, താന്‍ നേരിട്ടാണ് നോറയ്ക്ക് കാര്‍ സമ്മാനിച്ചതെന്നും ഗുച്ചിയുടെ ഒരു ബാഗും ഐ ഫോണ്‍ 12-ഉം നടിക്ക് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടി  ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി പ്രതിചേര്‍ത്തിരുന്നു. കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധമുണ്ടെന്ന് കാണിച്ച് ജാക്വിലിനെതിരെ നേരത്തെ ഇ ഡി നോട്ടീസയച്ചിരുന്നു. അതിനുപിന്നാലെ നടിയും സുകേഷ് ചന്ദ്രശേഖറുമൊത്തുളള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ ചിത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സുകേഷ് അവരെ സമീപിച്ചത്. കുതിരയും പേര്‍ഷ്യന്‍ പൂച്ചയും ഡയമണ്ട് കമ്മലുകളുമടക്കം പത്തുകോടി രൂപയോളം വിലമതിക്കുന്ന സമ്മാനങ്ങള്‍ സുകേഷ് നടിക്ക് നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More