LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആത്മരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്നയാൾക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്

മാങ്കുളം: ഇടുക്കി മാങ്കുളത്ത് പുലിയെ വെട്ടിക്കൊന്നയാള്‍ക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്. ആത്മരക്ഷയ്ക്കായാണ് പുലിയെ കൊന്നത്. അതിനാല്‍ കേസെടുക്കേണ്ടതില്ല എന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇന്ന് രാവിലെയാണ് മാങ്കുളം ചിക്കണംകുടി ആദിവാസിക്കോളനിയിലെ ഗോപാലനുനേരേ പുലിയുടെ ആക്രമണമുണ്ടായത്. വീടിനുസമീപത്തെ പറമ്പിലേക്ക് നടക്കുകയായിരുന്ന ഗോപാലനുനേരെ പുലി ചാടിവീഴുകയായിരുന്നു. ഇതോടെ ആത്മരക്ഷാര്‍ത്ഥമാണ് ഗോപാലന്‍ കയ്യിലിരുന്ന വാക്കത്തിയുപയോഗിച്ച് പുലിയെ വെട്ടിയത്. തലയ്ക്ക് വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തുവീണു. പുലിയുടെ ആക്രമണത്തില്‍ കൈക്കും കാലിനും പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

'നടന്നുപോകുന്ന വഴിയില്‍ പുലി കിടക്കുന്നുണ്ടായിരുന്നു. കണ്ടതും അത് എന്റെ മേലേക്ക് ചാടി. എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. പുലി എന്റെ തൊലിയില്‍ കടിച്ചുകുടഞ്ഞു. അപ്പോഴാണ് അരയിലെ വാക്കത്തിയെക്കുറിച്ച് ഓര്‍മ്മ വന്നത്. ഉടന്‍ കത്തിയെടുത്ത് പുലിക്കുനേരേ വീശുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍വേണ്ടിയാണ് അത് ചെയ്തത്. പുലി താഴെ വീണയുടന്‍ നിലവിളിച്ച് ആളെക്കൂട്ടി. നാട്ടുകാരെത്തിയാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലും കയ്യിലുമെല്ലാം നല്ല വേദനയാണ്'-പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗോപാലന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്ഥലത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെ ഒട്ടേറേ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇതേ പുലി പ്രദേശത്തുളള ബിജോയ് എന്നയാളുടെ വീട്ടിലെ പ്ലാസ്റ്റിക് വലയില്‍ കുരുങ്ങിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുംമുന്‍പേ വല കടിച്ചുമുറിച്ച് രക്ഷപ്പെടുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More