LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിഴിഞ്ഞം ; ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്നുമുതല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം ഇന്നുമുതല്‍. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റേയും നേതൃത്വത്തിലാണ് ഉപവാസ സമരം നടക്കുക.  ആദ്യ ഘട്ടത്തില്‍ ആറുപേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി പി സുഹൈബ് മൗലവിയാണ് വിഴിഞ്ഞം ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ ജനങ്ങളുടെ സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. പരുത്തിയൂര്‍, കൊല്ലങ്കോട് ഇടവകകളിലെ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളുമാണ് ഇന്ന് സമരത്തിനെത്തുക. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നതുവരെ സമരത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നിസാര ധനസഹായം നല്‍കി സമരം ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അത് അംഗീകരിക്കേണ്ടതില്ലെന്നാണ് സഭയുടെ തീരുമാനം.

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുളള ധനസഹായത്തിന്റെ ആദ്യഘട്ട വിതരണം സര്‍ക്കാര്‍ ഇന്നാണ് ആരംഭിക്കുന്നത്. 102 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതമാണ് നല്‍കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായം വിതരണം ചെയ്യുക.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More