LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എന്റെ നാട്ടില്‍നിന്നുളള മന്ത്രി, നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനാവട്ടെ' ; എം ബി രാജേഷിന് ആശംസയുമായി വി ടി ബല്‍റാം

പാലക്കാട്: എം ബി രാജേഷ് തദ്ദേശ- എക്‌സൈസ് മന്ത്രിയായി ചുമതലയേറ്റതിനുപിന്നാലെ ആശംസകളുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. തന്റെ നാട്ടില്‍നിന്നും ഒരാള്‍ മന്ത്രിയായതില്‍ സന്തോഷമുണ്ടെന്നും എം ബി രാജേഷിന് നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു എന്നും വി ടി ബല്‍റാം പറഞ്ഞു. മനോരമാ ന്യൂസ് ഡോട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എന്റെ നാട്ടില്‍നിന്ന് ഒരാള്‍ മന്ത്രിയായതില്‍ വളരെയധികം സന്തോഷമുണ്ട്. നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എം എല്‍ എ ആയതിനുശേഷം എം ബി രാജേഷിനെ മൂന്നുനാലുതവണ നേരില്‍ കണ്ടിരുന്നു. മണ്ഡലത്തിലെ സ്‌കൂള്‍-കോളേജ് ഉദ്ഘാടന വേദിയിലെല്ലാം ഒരുമിച്ച് എത്തിയിട്ടുണ്ട്. അദ്ദേഹം മന്ത്രിസഭാ രൂപീകരണസമയത്തുതന്നെ മന്ത്രിയാവേണ്ടതായിരുന്നു. പക്ഷേ അന്ന് സ്പീക്കറായാണ് നിയോഗിച്ചത്. ഇപ്പോള്‍ മന്ത്രിയാക്കാന്‍ അവരുടെ പാര്‍ട്ടി തീരുമാനിച്ചു. ഒരു വോട്ടര്‍ എന്ന നിലയില്‍ എല്ലാ വിധ ആശംസകളും നേരുന്നു'-എന്നാണ് വി ടി ബല്‍റാം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പീക്കര്‍ പദവി ഒഴിഞ്ഞ എം ബി രാജേഷ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്നു എന്നാണ് എം ബി രാജേഷ് പറഞ്ഞത്. എം വി ഗോവിന്ദന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ബി രാജേഷ് മന്ത്രിയായത്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്ത എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളാണ് ഇനി എം ബി രാജേഷ് കൈകാര്യം ചെയ്യുക.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More