തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്പറേഷന് വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടിയുടെ മദ്യമായിരുന്നു വിറ്റത്. രണ്ട് വര്‍ഷത്തിന് ശേഷം ഓണം ആഘോഷിക്കുമ്പോള്‍ 32 കോടി രൂപയുടെ അധികവരുമാനമാണ് മദ്യവില്‍പ്പനയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിലായി 624 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 529 കോടി രൂപയായിരുന്നു. മദ്യ വിൽപ്പനയിൽ നിന്നും 550 രൂപയാണ് ഇക്കുറി സർക്കാർ ഖജനാവിലേക്ക് എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇത്തവണ നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലധികം രൂപയ്ക്ക് മദ്യവിൽപ്പന നടത്തിയിട്ടുണ്ട്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിൽ നിന്ന് 1 കോടി ആറ് ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലും വലിയ വിൽപ്പനയാണ് നടന്നിരിക്കുന്നത്.