LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കളി തുടങ്ങിയിട്ടേയുളളു, 2024-ല്‍ ബിജെപിയെ തറപറ്റിക്കും- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. കളി തുടങ്ങിയിട്ടേയുളളു എന്നും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉള്‍പ്പെടെ പ്രതിപക്ഷത്തെ നേതാക്കളോടൊപ്പം ചേര്‍ന്ന് ബിജെപിയുടെ എല്ലാ തന്ത്രങ്ങളും തകര്‍ത്ത് അവരെ പരാജയപ്പെടുത്തുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഓരോ എം എല്‍ എമാര്‍ക്കും പത്തുകോടി രൂപ വാഗ്ദാനം ചെയ്താണ് അവര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചത്. ഞാന്‍ അവരെ കയ്യോടെ പിടികൂടി. ബിജെപിയോട് ഏറ്റുമുട്ടാന്‍ എല്ലാവരും തയാറാകണം. ഞാനും നിതീഷ് കുമാറും ഹേമന്ത് സോറനും അഖിലേഷ് യാദവുമുള്‍പ്പെടെ പ്രതിപക്ഷത്തെ നേതാക്കള്‍ 2024-ല്‍ ബിജെപിയെ പരാജയപ്പെടുത്താനായി ഒന്നിക്കും. നമ്മളെല്ലാവരും ഒന്നിച്ച് ഒരുവശത്തും ബിജെപി മറുവശത്തുമായിരിക്കും'-മമതാ ബാനര്‍ജി പറഞ്ഞു.

സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More