LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു അമിത് ഷാ; ടീ ഷര്‍ട്ട് പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്‌

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അമിത്ഷായ്ക്കുവേണ്ടി പ്രത്യേക ടീ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിഹാസം. അമിത് ഷായുടെ മുഖത്തോടൊപ്പം 'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു' എന്ന് അച്ചടിച്ച ടീ ഷര്‍ട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ്, വെളള, മഞ്ഞ നിറങ്ങളിലുളള ടീഷര്‍ട്ടുകളാണ് പുറത്തിറക്കിയത്. അമിത് ഷായെ പപ്പു എന്ന് വിളിക്കുന്നതിന്റെ കാരണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.

'മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ അവര്‍ പപ്പുവെന്ന് വിളിക്കുന്നു. പക്ഷേ അമിത് ഷായാണ് ഏറ്റവും വലിയ പപ്പു. അങ്ങനെ പറയാന്‍ പറയാന്‍ കാരണങ്ങളുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാതെ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അയാള്‍ക്കാവില്ല. ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ കണക്ക് നോക്കൂ, ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. നിങ്ങളുടെ അമിത് ഷാ എല്ലാവരെയും ദേശീയത പഠിപ്പിക്കാന്‍ നില്‍ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന് ദേശീത പതാക പിടിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്'-അഭിഷേക് ബാനര്‍ജി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് അമിത് ഷായെ അഭിഷേക് ബാനര്‍ജി ഏറ്റവും വലിയ പപ്പു എന്ന് വിശേഷിപ്പിച്ചത്. ഡെറിക് ഒബ്രിയാനടക്കം നിരവധി നേതാക്കളാണ് അമിത് ഷാ ഏറ്റവും വലിയ പപ്പു എന്ന് അച്ചടിച്ച ടീ ഷര്‍ട്ട് ധരിച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. 

Contact the author

National Desk