LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആവിക്കല്‍ത്തോട്; സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ആവിക്കല്‍ത്തോട് സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തീവ്രവാദ വിഭാഗങ്ങള്‍ക്ക് അവിടെ പങ്കുണ്ടെന്നാണ് പറഞ്ഞതെന്നും തീവ്രവാദികളുണ്ടെങ്കില്‍ ഉണ്ടെന്നുതന്നെ പറയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറിയായതിനുശേഷം ജന്മനാടായ കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം.

'തീവ്രവാദ വിഭാഗങ്ങള്‍ക്ക് ആവിക്കല്‍ത്തോട് സമരത്തില്‍ പങ്കുണ്ടെന്നാണ് പറഞ്ഞത്. അവിടെ സമരത്തില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണ് എന്ന് പറഞ്ഞിട്ടില്ല. തീവ്രവാദികളുണ്ടെങ്കില്‍ തീവ്രവാദികള്‍ എന്നുതന്നെ പറയും. വര്‍ഗീയവാദികളായ ചില ആളുകള്‍ ജനങ്ങളുടെ വികാരത്തെ ഉപയോഗിച്ച് പ്ലാന്റിനെതിരെ അവരെ അണിനിരത്താന്‍ ശ്രമിക്കുകയാണ്'-എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദ പരാമര്‍ശം നടത്തിയ എം വി ഗോവിന്ദന്റെ കോലം കത്തിച്ച് ആവിക്കല്‍ത്തോട് സമര സമിതി പ്രതിഷേധിച്ചു. മുസ്ലീങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെല്ലാം തീവ്രവാദ ബന്ധമുളളതാണെന്ന് മുദ്രകുത്തുകയാണെന്ന് സമര സമിതി ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More