LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമുള്‍പ്പെട്ട സംഘം അടുത്ത മാസം യൂറോപ്പ് സന്ദര്‍ശിക്കും. ഒക്ടോബര്‍ ആദ്യവാരത്തോടെ ഫിന്‍ലാന്‍ഡ്, നോര്‍വെ, ലണ്ടന്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഫിന്‍ലാന്‍ഡിലേക്കുളള യാത്ര വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടാണ്. ഈ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടാകും. വിദ്യാഭ്യാസ മേഖലയിലെ സഹകരണമടക്കം ചര്‍ച്ച ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. അവരുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയും സംഘവും ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്. ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രി വി ശിവന്‍കുട്ടിയുടെയും യൂറോപ്പ് സന്ദര്‍ശനത്തിനുമുന്നേ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യൂറോപ്പിലെത്തും. ഈ മാസം പത്തൊന്‍പതിന് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് മുഹമ്മദ് റിയാസ് യൂറോപ്പിലേക്ക് പോകുന്നത്.

വിദേശയാത്രയ്ക്കായി കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി തേടി പൊതുഭരണവകുപ്പ് നടപടികളാരംഭിച്ചിട്ടുണ്ട്. മറ്റ് മന്ത്രിമാര്‍ പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More