LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും- മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ശിക്ഷ എന്ന നിലയിലല്ല നടപടിയെടുത്തതെന്നും ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കുമെന്നും മേയര്‍ പറഞ്ഞു. മേയറും സി പി എം ജില്ലാ നേതൃത്വവും നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ തീരുമാനമായത്. 

'തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത വിഷയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരം പ്രവണതകള്‍ ശരിയല്ല. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന വിഷയം എന്ന നിലയില്‍ അതില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. അതിന്റെ ഭാഗമായി തുടര്‍പരിശോധന നടത്തേണ്ടതുണ്ട്. അവരുടെ ഭാഗം കേള്‍ക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് അങ്ങനെ ചോദിച്ചിരുന്നു. അതില്‍ ചില വ്യക്തതക്കുറവുളളതുകൊണ്ടാണ് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നടപടിയെടുത്തത്'-ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാല സര്‍ക്കിളിലാണ് ഓണാഘോഷത്തിനായി തയാറാക്കിയ സദ്യ ജീവനക്കാര്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ശനിയാഴ്ച്ച ഷിഫ്റ്റ് കഴിഞ്ഞ് സദ്യ കഴിക്കാന്‍ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യാനാവശ്യപ്പെട്ടതാണ് പ്രതിഷേധത്തിനുകാരണമായത്. സംഭവം വിവാദമായതോടെ പ്രതിഷേധിച്ച പതിനൊന്നുപേരില്‍ 7 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ബാക്കിയുളളവരെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ തൊഴിലാളികളെ പിരിച്ചുവിട്ടത് വ്യാപക വിമര്‍ശനത്തിനിടയാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുളള നേതാക്കള്‍ മേയറുടെ നടപടിയെ തളളി രംഗത്തെത്തി. ഇതോടെയാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More