LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രത് ജഹാന്‍ കേസ് അന്വേഷിച്ച സതീഷ്‌ വര്‍മയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഡല്‍ഹി: ഇസ്രത് ജഹാന്‍, സുഹൃത്ത് ജാവേദ് ഷെയ്ഖ് എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം അന്വേഷിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ സതീഷ്‌ വര്‍മയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വിരമിക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെ കോയമ്പത്തൂര്‍ സി ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹത്തെ പിരിച്ചുവിട്ടിരിക്കുന്നത്. ഡിപാര്‍ട്ട്മെന്‍റ് തലത്തില്‍ അദ്ദേഹം കൃത്യ വിലോപം കാണിച്ചുവെന്നാണ് ആരോപണം. സര്‍ക്കാര്‍ നടപടിക്കെതിരെ സതീഷ്‌ വര്‍മ കോടതിയെ സമീപിച്ചു. 

ഇസ്രത് ജഹാന്‍, ജാവേദ് ഷെയ്ഖ് മറ്റു രണ്ടു പാക് പൌരന്മാര്‍ എന്നിവര്‍ 2004-ലാണ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച സി ബി ഐ സംഘത്തിലും എസ് ഐ ടി സംഘത്തിലും അംഗമായിരുന്ന സതീഷ്‌ വര്‍മ ഗുജറാത്ത് മുന്‍ ഡി ജി പി പി പാണ്ഡേയെയും മറ്റൊരു മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനും സംഭവം നടക്കുമ്പോള്‍ ഡി ഐ ജി യുമായിരുന്ന വന്സാരെയെയും അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ കേസില്‍ വിപരീത ദിശയിലായിരുന്ന ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിച്ചില്ല. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ കേസിന്റെ തുടര്‍ നടപടികളില്‍ നന്ന് വിടുതല്‍ നേടിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്നീട് ഗുജറാത്ത് സര്‍ക്കാരിനും ബിജെപിക്കും അനഭിമതനായി മാറിയ സതീഷ്‌ വര്‍മയെ നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക്കല്‍ കോര്‍പറേഷനില്‍ വിജിലന്‍സ് ഓഫീസറായി നിയമിച്ചു. എന്നാല്‍ അവിടെയും മന്ത്രി കിരണ്‍ റിജ്ജുവിനെതിരായി അഴിമതി കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ തലസ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. 

Contact the author

National Desk