ഇസ്രത് ജഹാന്‍, ജാവേദ് ഷെയ്ഖ് മറ്റു രണ്ടു പാക് പൌരന്മാര്‍ എന്നിവര്‍ 2004-ലാണ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച സി ബി ഐ സംഘത്തിലും എസ് ഐ ടി സംഘത്തിലും അംഗമായിരുന്ന സതീഷ് വര്‍മ ഗുജറാത്ത് മുന്‍ ഡി ജി പി പി പാണ്ഡേയെയും മറ്റൊരു മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനും സംഭവം നടക്കുമ്പോള്‍ ഡി ഐ ജി യുമായിരുന്ന വന്സാരെയെയും അറസ്റ്റുചെയ്തിരുന്നു
സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ കര്‍ഷകരുടെ ശബ്ദമായിരുന്നു. ഒരു വശത്ത് ബിജെപി അദ്ദേഹത്തിന്റെ വലിയ പ്രതിമ നിര്‍മ്മിക്കുന്നു. മറ്റൊരുവശത്ത് അദ്ദേഹം ആര്‍ക്കുവേണ്ടിയാണോ പോരാടിയത് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു
ഗുജറാത്തില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പത്ത് മാസത്തിനിടെ 26,000 കോടിയിലധികം മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ്.
ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെയാക്കാന്‍ കാരണം.
വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ലുകള്‍ കൊണ്ട് ഗോഡ്‌സെ പ്രതിമയുടെ മുഖം ഇടിച്ചുതകര്‍ക്കുകയും പ്രതിമ നീക്കം ചെയ്യുകയുമായിരുന്നു. ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ആഗസ്റ്റില്‍ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു.
നിത അംബാനി ഗുജറാത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്. ഇനി മുതല്‍ ഗുജറാത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കമലമെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. ഡ്രാഗണ്‍ എന്ന പേരിന് ചൈനയുമായി ബന്ധമുളളതാണ് പേരുമാറ്റാനുളള തീരുമാനത്തിനു കാരണം
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ ഹിന്ദുക്കളല്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ദേവ്ജി മഹേശ്വരി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നത്. പശുവിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം അക്രമിക്കപ്പെടുന്നതിനെതിരെയും അദ്ദേഹം ശബ്ധിച്ചിരുന്നു.
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിർദേശം പുറപെടുവിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10585 ആയി
ഗുജറാത്തിൽ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ച 382 പുതിയ കോവിഡ് കേസുകളില്‍ 291 എണ്ണവും അഹമ്മദാബാദിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 6,669 ആയി.